രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ് ആയതിനാൽ ക്ഷേമ പദ്ധതികൾക്കും കൃഷി, ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ പരിഗണന പ്രതീക്ഷിക്കാം

Update: 2024-02-01 05:44 GMT
Editor : Jaisy Thomas | By : Web Desk

നിര്‍മല സീതാരാമന്‍

Advertising

ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ഇന്ന് സഭയിൽ അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ് ആയതിനാൽ ക്ഷേമ പദ്ധതികൾക്കും കൃഷി, ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ പരിഗണന പ്രതീക്ഷിക്കാം .

രാവിലെ 11 മണിയോടെ ആണ് ബജറ്റ് അവതരണത്തിന് പാർലമെൻ്റ് ആരംഭിക്കുക. പതിവ് കീഴ്വഴക്കങ്ങൾ പാലിച്ച് പേപ്പർ രഹിതമായിട്ടായിരിക്കും ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുക. തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക രംഗത്തിൻ്റെ തകർച്ച എന്നീ പ്രതിസന്ധികൾ രാജ്യം നേരിടുന്ന സാഹചര്യത്തിൽ ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ഓൺ അക്കൗണ്ട് ആയി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ മൂലധന നിക്ഷേപം കാര്യമായി ഉണ്ടാകില്ല എന്ന് വേണം പ്രതീക്ഷിക്കാൻ. നഗര മേഖലകളിൽ ബി.ജെ.പിയുടെ സ്വാധീനം ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ആണ് നരേന്ദ്ര മോദി സർക്കാർ ശ്രമം. അതുകൊണ്ട് തന്നെ തൊഴിൽ, കൃഷി, ആരോഗ്യം, ഗ്രാമ വികസനം, പാർപ്പിട നിർമാണം എന്നിവയിൽ കാര്യമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

നഗരമേഖലയെ പൂർണമായി പിന്തള്ളാൻ ബി.ജെ.പി സന്നദ്ധമല്ലെന്നിരിക്കെ ഇലക്ട്രോണിക് വാഹന നിർമാണം, സൈബർ സുരക്ഷ എന്നീ മേഖലകളിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് വ്യക്തമായതായി പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കാൻ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. പകരം പ്രതിപക്ഷം പ്രതിഷേധിക്കാൻ സാധ്യത ഉണ്ടെന്ന് മുൻകൂട്ടി കണ്ട പ്രധാന മന്ത്രി ഇന്നലെ പ്രതിപക്ഷ എം.പിമാരെ നിശിതമായി വിമർശിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News