കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ: ജ്യോതിരാദിത്യ സിന്ധ്യയടക്കം 27 പേർ സാധ്യതാ പട്ടികയില്‍

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ മുതല്‍ അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ വരെ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update: 2021-06-26 14:57 GMT
Editor : rishad | By : Web Desk
Advertising

കേന്ദ്രമന്ത്രിസഭാ വികസം ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ നിന്നുള്ള രാഷ്ട്രീ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതിന് പിന്നാലെയാണ് മന്ത്രിസഭാ വികസനം സംബന്ധിച്ച അഭ്യൂഹം ശക്തമായത്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ മുതല്‍ അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ വരെ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സുശീല്‍ കുമാര്‍ മോദി,നാരായണ്‍ റാണെ, ഭൂപേന്ദര്‍ യാദവ് എന്നിവരുള്‍പ്പെടെ 27 പേരാണ് സാധ്യതാ പട്ടികയിലുള്ളത്. ബി.ജെ.പി വക്താവും ന്യൂനപക്ഷ മുഖവുമായ സയ്യിദ് സഫര്‍ ഇസ്‌ലാമും പരിഗണനാ പട്ടികയിലുണ്ട്.

മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ മോദി. രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും സംഘടനാ ജനറല്‍ സെക്രട്ടറിയുമാണ് ഭൂപേന്ദര്‍ യാദവ്, പശ്ചിമ ബംഗാളില്‍ ബിജെപി പ്രചാരണത്തിന്‍റെ ചുമതല വഹിച്ചിരുന്ന മധ്യപ്രദേശില്‍ നിന്നുള്ള നേതാവാണ് കൈലാഷ് വിജയവര്‍ഗിയ. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ, മഹാരാഷ്ട്ര എംപി പ്രീതം മുണ്ടെ, എന്നിവരെയും നേതൃത്വം പരിഗണിക്കുന്നുണ്ട്. 

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് ദേവ് സിംഗ്, മഹാരാജ്ഗഞ്ചില്‍ നിന്നുള്ള എംപി പങ്കജ് ചൗധരി, വരുണ്‍ ഗാന്ധി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്കും സാധ്യതയേറിയിട്ടുണ്ട്. ബിഹാറിലെ പ്രതിസന്ധികള്‍ക്കിടയില്‍, ചിരാഗ് പാസ്വാനെതിരെ മത്സരിച്ച പശുപതി പരാസിനും സാധ്യതയുണ്ട്. രണ്ട് ജെഡിയു അംഗങ്ങള്‍ക്കും (ആര്‍.സി.പി. സിംഗ്, സന്തോഷ് കുമാര്‍) മന്ത്രിസ്ഥാനം ലഭിച്ചേക്കാം.

രാം വിലാസ് പാസ്വാന്‍, സുരേഷ് അങ്കടി തുടങ്ങിയവരുടെ മരണങ്ങളും അകാലിദള്‍, ശിവസേന എന്നിവര്‍ സഖ്യം ഉപേക്ഷിച്ചത് കാരണവും ഉണ്ടായ ഒഴിവുകള്‍ നികത്തേണ്ടതുണ്ട്. 2019ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായാണ് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News