‘സൈന്യത്തിനെതിരായ വാർത്ത പിൻവലിക്കണം’ ദ കാരവാൻ മാഗസിന് കേ​ന്ദ്രത്തിന്റെ നോട്ടീസ്

പൂഞ്ച്-രജൗരി മേഖലയിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ചോദ്യം ചെയ്യാനായി കൊണ്ടുപോയ മൂന്ന് സിവിലയൻമാർ കൊല്ലപ്പെട്ടതിനെ പറ്റി അന്വേഷിക്കുന്നതാണ് സ്റ്റോറി

Update: 2024-02-13 09:59 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം പൗരന്മാരെ പീഡിപ്പിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ട ദ കാരവാൻ മാഗസിനോട് വാർത്ത പിൻവലിക്കാൻ ആവശ്യപ്പെട്ട് കേ​ന്ദ്ര സർക്കാർ. സൈന്യം കശ്മീരികളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിശദീകരിക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് കാരവാൻ പുറത്തുവിട്ടത്. 69 എ പ്രകാരം വാർത്ത ഈ വാർത്ത 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ജതീന്ദർ കൗർ തൂർ തയാറാക്കിയ ‘സ്‌ക്രീംസ് ഫ്രം ദ ആർമി പോസ്റ്റ്’ എന്ന ആർട്ടിക്കിളും വിഡിയോയുമാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഉള്ളടക്കങ്ങളും 24 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് തങ്ങളോട് മന്ത്രാലയം നിർദേശിച്ചതായി ദി കാരവൻ റിപ്പോർട്ട് ചെയ്തു. കാരവൻ വാർത്ത നീക്കിയില്ലെയങ്കിൽ, വാർത്തയുടെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.


ജമ്മു കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ചോദ്യം ചെയ്യാനായി കൊണ്ടുപോയ മൂന്ന് സിവിലയൻമാർ കൊല്ലപ്പെട്ടതിനെ പറ്റിയും അതിന് പിന്നിലെ കാരണങ്ങളും അന്വേഷിക്കുന്നതാണ് സ്റ്റോറി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി നടത്തിയ അഭിമുഖങ്ങളും സ്റ്റോറിയിലുണ്ട്. സൈന്യത്തിന്റെ ഇടപെടൽ കശ്മീരികളെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലുകളും വാർത്തയിലുണ്ട്

ദ കാരവൻ മാസികയുടെ എഡിറ്ററടക്കമുള്ളവരെ തിങ്കളാഴ്ച മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. വാർത്ത രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യമെന്നും കാരവാൻ മാഗസിൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ദ കാരവാൻ മാഗസിൻ പ്രതികരിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News