കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ഇസഡ് കാറ്റഗറി സുരക്ഷ

സുരക്ഷ ഏര്‍പ്പെടുത്താനുള്ള കാരണം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല

Update: 2024-10-14 06:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാന് സിആർപിഎഫിന്‍റെ ഇസഡ് കാറ്റഗറി സുരക്ഷ. എന്നാല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള കാരണം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല.

''ഒക്‌ടോബർ 10-നാണ് മന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാനുള്ള ഉത്തരവ് വന്നത്. അദ്ദേഹത്തിൻ്റെ സുരക്ഷ നേരത്തെ എസ്എസ്ബിയാണ് കൈകാര്യം ചെയ്തിരുന്നത്. പുതിയ മാറ്റത്തിനുള്ള കാരണം വ്യക്തമല്ല. കേന്ദ്ര ഏജൻസികൾ വിശദമായി പരിശോധിച്ചതിന് ശേഷമാണ് സുരക്ഷാ കവചം നൽകുന്നത്. ആറ് മാസത്തിലൊരിക്കൽ ഇത് അവലോകനം ചെയ്യപ്പെടുന്നു, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

X, Y, Y+, Z, Z plus എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള സുരക്ഷയുണ്ട്. മന്ത്രിമാർക്കുള്ള സുരക്ഷാ വിഭാഗം Y മുതൽ Z പ്ലസ് വരെ ആകാം. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. പത്തിലേറെ വരുന്ന എന്‍.എസ്.ജി കമാന്‍ഡോകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 150ലേറെ പേര്‍ അടങ്ങുന്ന സുരക്ഷാ ടീമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ നിയോഗിക്കുക.

വിദഗ്ദമായ ആയോധനകലകളും നിരായുധ പോരാട്ട പരിശീലനവും സിദ്ധിച്ച വിദഗ്ദന്മാരായ കമാന്‍ഡോകളായിരിക്കും ടീമില്‍ ഉണ്ടാകുക. എന്തിനും ഏതിനും ഏത് സമയത്തും സജ്ജമായിരിക്കുന്ന 150ലേറെ പേരടങ്ങുന്ന ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമാണ് ഇസെഡ് പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. സിആർപിഎഫ് ഇസഡ്, ഇസഡ് പ്ലസ് സുരക്ഷയുള്ളവരിൽ മുൻ പ്രധാനമന്ത്രിമാർ, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഉൾപ്പെടുന്നു. ഇസഡ് കാറ്റഗറി സുരക്ഷക്ക് കീഴിൽ, സിആർപിഎഫിൽ നിന്ന് കുറഞ്ഞത് 36 പരിശീലനം ലഭിച്ച കമാൻഡോകളെങ്കിലും അകമ്പടി വാഹനവും ഉണ്ടായിരിക്കും.

ഇസഡ് കാറ്റഗറി സുരക്ഷക്ക് കീഴിൽ, സിആർപിഎഫിൽ നിന്ന് കുറഞ്ഞത് 36 പരിശീലനം ലഭിച്ച കമാൻഡോകളെങ്കിലും അകമ്പടി വാഹനവും ഉണ്ടായിരിക്കും. വിവിധ ഷിഫ്റ്റുകളിലായി 10-12 ബാച്ചുകളിലായി പരിശീലനം ലഭിച്ച കമാൻഡോകൾ മുഴുവൻ സമയവും സംരക്ഷണം നൽകും. കൂടാതെ 10 ഓളം കമാൻഡോകളെ താമസസ്ഥലത്തും നിയോഗിക്കും. വിഘടനവാദ ഗ്രൂപ്പുകളുടെ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും സിആർപിഎഫിൻ്റെ ഇസഡ് കാറ്റഗറി പരിരക്ഷ നൽകിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News