'ഡൽഹി മുഖ്യമന്ത്രിയാകാൻ സുനിത കെജ്‌രിവാളിന്‍റെ നീക്കം'; റാബ്രി ദേവിയുടെ പാതയിലെന്ന് വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാർ

ഡൽഹിയിൽ ഒരു മദ്യഷാപ്പും തുറക്കില്ലെന്ന് പറഞ്ഞയാളാണ് കെജ്‌രിവാളെന്നും ഇപ്പോൾ മദ്യ അഴിമതിക്കേസിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

Update: 2024-03-29 12:21 GMT
Editor : Shaheer | By : Web Desk

അരവിന്ദ് കെജ്‍രിവാളിനൊപ്പം ഭാര്യ സുനിത

Advertising

ന്യൂഡൽഹി: ഇ.ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനു പകരം ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രിമാർ. മന്ത്രമാരായ ഹർദീപ് സിങ് പുരി, അനുരാഗ് ഠാക്കൂർ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്. പാർട്ടിയിലെ മറ്റു നേതാക്കളെ അവഗണിച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് സുനിത കെജ്‌രിവാളിന്റെ നീക്കമെന്ന് ഹർദീപ് പുരി ആരോപിച്ചു.

ഇ.ഡി അറസ്റ്റിനു പിന്നാലെ കെജ്‌രിവാളിന്റെ പതിവ് സീറ്റിലിരുന്ന് സുനിത പലതവണ മാധ്യമങ്ങളെ കണ്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു മന്ത്രിമാരുടെ ആരോപണംമ. ''സുനിത സഹപ്രവർത്തകരെയെല്ലാം ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ആ സ്ഥാനം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് അവർ. ബിഹാറിൽ റാബ്രി ദേവിയും അതുതന്നെയാണു ചെയ്തിരുന്നത്.''-മന്ത്രി ഹർദീപ് ആരോപിച്ചു.

ഡൽഹിയിൽ ഒരു മദ്യഷാപ്പും തുറക്കില്ലെന്ന് പറഞ്ഞയാളാണ് കെജ്‌രിവാളെന്നും ഇപ്പോൾ മദ്യ അഴിമതിക്കേസിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നതെന്നും ഹർദീപ് സിങ് പുരി കുറ്റപ്പെടുത്തി. അന്നാ ഹസാരെ പ്രക്ഷോഭത്തിന്റെ സമയത്ത് ഒരു അഴിമതിയുടെയും ഭാഗമായുണ്ടാകില്ലെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇപ്പോൾ ഏറ്റവും വലിയ അഴിമതി പാർട്ടിയായി മാറിയിരിക്കുകയാണ് അവർ. ഇ.ഡി ഒൻപത് തവണ സമൻസ് അയച്ചിട്ടും അദ്ദേഹം അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. ആളുകൾ കുഴപ്പമുണ്ടാക്കുകയാണെങ്കിൽ റെയ്ഡുകളുമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും സുനിത കെജ്‌രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിൽ ലാലുപ്രസാദ് യാദവ് പിടിയിലായപ്പോൾ റാബ്രി ദേവിയായിരുന്നു പ്രഖ്യാപനങ്ങളെല്ലാം നടത്തിയിരുന്നത്. പതുക്കെ അവർ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇതേ പാത തന്നെയായിരിക്കും സുനിത കെജ്‌രിവാളും പിന്തുടരാൻ പോകുന്നതെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

Summary: Union ministers Hardeep Singh Puri and Anurag Thakur allege Sunita Kejriwal preparing to be next Delhi Chief Minister

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News