ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കും: യോഗി ആദിത്യനാഥ്
ചരിത്രപരമായ തെറ്റുകൾ മുസ്‍ലിംകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും യോഗി
Update: 2023-07-31 07:02 GMT
ലഖ്‌നൗ: ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായ തെറ്റുകൾ മുസ്‍ലിംകള്‍ തിരുത്തണം. ഗ്യാൻവാപിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്നും യോഗി ആദിത്യനാഥ് വാർത്താഏജൻസിയായ എ.എന്‍.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മസ്ജിദ് എന്ന് പറഞ്ഞാൽ തർക്കമുണ്ടാകും. അത് നിര്‍ത്തായാല്‍ പ്രശ്നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല'. ഗ്യാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.