വിഖ്യാത ഉറുദു കവി അക്ബർ അലഹബാദിയുടെ പേര് 'പ്രയാഗ്‌രാജി' എന്നാക്കി യുപി വിദ്യാഭ്യാസ വകുപ്പ്

നിരവധി കവികളും എഴുത്തുകാരും സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതോടെ പേര് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ പ്രൊഫ. ഈശ്വർ ശരൺ വിശ്വകർമ പറഞ്ഞു.

Update: 2021-12-28 12:53 GMT
Advertising

അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെ വിഖ്യാത ഉറുദു കവി അക്ബർ അലഹബാദിയുടെ പേര് അക്ബർ പ്രയാഗ്‌രാജി എന്നാക്കി മാറ്റി ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.പി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ വെബ്‌സൈറ്റിലാണ് അക്ബർ അലഹബാദി എന്നത് അകബർ പ്രയാഗ്‌രാജി എന്നാക്കി മാറ്റിയത്.

നിരവധി കവികളും എഴുത്തുകാരും സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതോടെ പേര് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ പ്രൊഫ. ഈശ്വർ ശരൺ വിശ്വകർമ പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റിൽ അലഹബാദ് നഗരത്തിന്റെ ചരിത്രം വിശദീകരിക്കുന്ന 'എബൗട്ട് അലഹബാദ്' എന്ന ഒരു ഭാഗമുണ്ട്. ഇവിടെയാണ് പ്രശസ്തരായ കവികളുടെ പേരുള്ളത്. അക്ബർ അലഹബാദിക്ക് പുറമെ പ്രശസ്ത കവികളായ തെഗ് അലഹബാദി, റാഷിദ് അലഹബാദി എന്നിവരുടെ പേരുകളിലും 'അലഹബാദി' എന്നത് മാറ്റി 'പ്രയാഗ്‌രാജി' എന്നാക്കിയിട്ടുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News