മകനെ അറസ്റ്റ് ചെയ്യാനെത്തിയവരെ തടഞ്ഞു; മുസ്‌ലിം സ്ത്രീയെ വെടിവെച്ച്‌കൊന്ന് യുപി പൊലീസ്‌

ഗോഹത്യ കുറ്റം ആരോപിച്ച് മകനെ അറസ്‌റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോഴാണ് റോഷ്നി എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്

Update: 2022-05-16 13:03 GMT
Editor : abs | By : Web Desk
Advertising

ഉത്തർപ്രദേശ്: ഇസ്ലാമാ നഗറിൽ മുസ്ലിം സ്ത്രീയെ പൊലീസ്‌ വെടിവെച്ചു കൊന്നതായി പരാതി. ഗോഹത്യ കുറ്റം ആരോപിച്ച് മകനെ അറസ്‌റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോഴാണ് റോഷ്നി എന്ന സ്ത്രീയ്ക്ക് വെടിയേറ്റത്. സംഭവത്തിൽ കേസെടുത്താതായി പൊലീസ്‌ അറിയിച്ചു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇസ്ലാമാനഗറിലെ കോദ്ര ഗ്രാമത്തിൽ സദർ പൊലീസ്‌ എത്തിയത്. ഉറങ്ങുകയായിരുന്ന അബ്ദുൽ റഹമാനെ പോലീസ് വീട്ടിൽ നിന്ന് പിടിച്ചിറക്കി. ഉറങ്ങിക്കിടക്കുന്ന മകനെ കാരണം പറയാതെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഉമ്മ റോഷ്നിക്ക് വെടിയേറ്റതെന്ന് മക്കൾ പറഞ്ഞു.

'ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, എന്നെ കൊണ്ട് പോകാൻ പോലീസ് വന്നു, ഒന്നും പറയാതെ എന്റെ ഉമ്മയെ വെടിവെച്ചു'. റോഷ്‌നിയുടെ മകൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് അമ്പതുകാരിയായ റോഷ്നി മരിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പ്രതിയെ അറസ്‌റ് ചെയ്യാനെത്തിയ ഉദ്യോഗഗസ്ഥരെ നാട്ടുകാർ ആക്രമിച്ചുവെന്നാണ് പൊലീസ് വാദം. പൊലീസിന് നേരെയുണ്ടായ കല്ലേറിനും വെടിവെപ്പിനുമിടെയാണ് സ്ത്രീക്ക് വെടിയേറ്റതെന്നും അവർ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്നും സദർ പൊലീസ്‌ പറയുന്നു.

എന്നാൽ പതിനൊന്നരക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഇവർ മരിച്ചിരുന്നുവെന്നാണ് ജില്ലാ ആശുപത്രി ഡോക്ടർ ശൈലേന്ദ്ര കുമാർ പറയുന്നത്. പ്രതിഷേധത്തെ തുടർന്ന് സദർ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി ഉത്തർപ്രദേശ് പോലീസ് പറയുന്നുണ്ടെങ്കിലും പേര് വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News