വേഗത്തിൽ അപ്പോയിൻറ്​മെൻറ്​ ലഭിക്കാൻ ‘ബോട്ടു’കളുടെ സഹായം; ഇന്ത്യയിൽനിന്നുള്ള 2000 വിസ അപേക്ഷകൾ റദ്ദാക്കി യുഎസ്​

35,000 രൂപ വരെയാണ്​ ഇതിനായി ഏജൻറുമാർ ഈടാക്കുന്നത്​

Update: 2025-03-27 09:41 GMT
വേഗത്തിൽ അപ്പോയിൻറ്​മെൻറ്​ ലഭിക്കാൻ ‘ബോട്ടു’കളുടെ സഹായം; ഇന്ത്യയിൽനിന്നുള്ള 2000 വിസ അപേക്ഷകൾ റദ്ദാക്കി യുഎസ്​
AddThis Website Tools
Advertising

ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് എംബസി 2000ത്തിലധികം വിസ അപേക്ഷകൾ റദ്ദാക്കി. നിയമവിരുദ്ധമായി ബോട്ടുകളുടെ സഹായത്തോടെ നൽകിയ അപേക്ഷകളാണ്​ റദ്ദാക്കിയത്​. ഇത്തരം അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചതായും എംബസി അറിയിച്ചു.

‘കോൺസുലർ ടീം ഇന്ത്യ ബോട്ടുകൾ വഴി നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഒരു വിട്ടുവീഴ്ചയുമില്ല’ -യുഎസ് എംബസി ‘എക്‌സി’ൽ വ്യക്​തമാക്കി. വിവിധ കാര്യങ്ങൾ തനിയെ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ‘ബോട്ട്’​.

ബിസിനസ്, ടൂറിസം എന്നിവയ്ക്കുള്ള ബി1, ബി2 വിസ അപേക്ഷകൾക്ക്​ വലിയ കാലതാമസമാണുള്ളത്​. 2022-23ൽ അപ്പോയിൻറ്​മെൻറ്​ തീയതിക്കായുള്ള കാത്തിരിപ്പ് സമയം 800 മുതൽ 1000 ദിവസം വരെയായിരുന്നു. ഇതിനാൽ തന്നെ ഏജൻറുമാർക്ക്​ പണം നൽകി ബോട്ടി​െൻറ സഹായത്തോടെ അനധികൃതമായി യുഎസ്​ എംബസിയിലെ അപ്പോയിൻറ്​മെൻറ്​ ​തീയതി വേഗത്തിലാക്കുകയായിരുന്നു ഇവർ ചെയ്​തിരുന്നത്​. ഇതിനായി 35,000 രൂപ വരെയാണ് ഏജൻറുമാർ​ ഈടാക്കാറ്​.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News