ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടന; വരുണ്‍ ഗാന്ധിയെ ഒഴിവാക്കി

ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ ഗാന്ധി പരസ്യമായി വിമര്‍ശിച്ചിരുന്നു

Update: 2021-10-07 09:10 GMT
Editor : Dibin Gopan | By : Web Desk
Advertising

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെയും മേനകാ ഗാന്ധിയെയും ഒഴിവാക്കി. ലംഖിപൂരിലെ കര്‍ഷക കൂട്ടക്കൊലയെ വരുണ്‍ ഗാന്ധി പരസ്യമായി വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിലുണ്ട്. പി.കെ.കൃഷ്ണദാസ്, ഇ.ശ്രീധരന്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. ദേശീയ നിര്‍വാഹകസമിതിയില്‍ 80 അംഗങ്ങളാണ് ഉള്ളത്. നേരത്തേ സമിതിയില്‍ ഉണ്ടായിരുന്ന ഒ. രാജഗോപാല്‍, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരേയും ഒഴിവാക്കി. നിര്‍വാഹക സമിതി യോഗം ചേര്‍ന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു എന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമിതി പുനസംഘടിപ്പിച്ചത്. അതേസമയം, ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News