സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായി; പ്രതിപക്ഷ പ്രതിഷേധത്തിൽ വികാരാധീനനായി ഉപരാഷ്ട്രപതി

ലോക്സഭ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി

Update: 2021-08-11 07:24 GMT
Advertising

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതു ചര്‍ച്ചയ്ക്കും ഇവിടെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍, സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായെന്ന് വെങ്കയ്യ നായിഡു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നെന്ന് പറഞ്ഞ അദ്ദേഹം അല്‍പ നേരം വിതുമ്പുകയും പിന്നീട് പ്രസ്താവന മുഴുമിപ്പിക്കുകയുമായിരുന്നു. ഏത് ബില്ല് അവതരിപ്പിക്കണമെന്നും അവതരിപ്പിക്കരുതെന്നും സ൪ക്കാറിനെ നി൪ബന്ധിക്കാനാവില്ലെന്ന പരാമ൪ശത്തിൽ വീണ്ടും പ്രതിപക്ഷം ബഹളം വെച്ചു. ഇതോടെ പന്ത്രണ്ട് മണി വരെ സഭ നി൪ത്തിവെച്ചു. 

അതേസമയം, ലോക്സഭ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി. അടുത്ത വെള്ളിയാഴ്ച വരെ നിശ്ചയിച്ചിരുന്ന വ൪ഷകാല സമ്മേളനമാണ് സഭ ചേ൪ന്ന് മിനിട്ടുകൾക്കകം അവസാനിപ്പിക്കുന്നതായി സ്പീക്ക൪ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചതും പ്രഖ്യാപനവും ഒരുമിച്ചായിരുന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതു മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ടും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികരണമാരാഞ്ഞും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു.  ഒ.ബി.സി ബില്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു ബില്ലുകളുടെ കാര്യത്തിലൊന്നും ചര്‍ച്ച നടന്നിരുന്നില്ല.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News