ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കാം: ഡി.കെ ശിവകുമാര്‍

ഇന്നൊരു വലിയ ദിവസമാണ്. കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ

Update: 2023-05-13 02:25 GMT
Editor : Jaisy Thomas | By : Web Desk

ഡി.കെ ശിവകുമാര്‍

Advertising

ബെംഗളൂരു: തങ്ങള്‍ തങ്ങളുടെ ജോലി ചെയ്തുവെന്നും ഫലത്തിനായി കാത്തിരിക്കാമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. വോട്ടെണ്ണലിനു മുന്നോടിയായുള്ള പാർട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്നൊരു വലിയ ദിവസമാണ്. കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. 120-ലധികം സീറ്റുകളോടു കൂടി മികച്ച ഭൂരിപക്ഷം നമുക്ക് ലഭിക്കണം. കോൺഗ്രസിന്‍റെ വിജയം പ്രവചിക്കുന്നത് എക്‌സിറ്റ് പോൾ മാത്രമല്ല, താഴേത്തട്ടിലും ഇത് ദൃശ്യമാണ്, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു'' കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.റഹ്മാൻ ഖാൻ പറഞ്ഞു. "കോൺഗ്രസ് ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാർ രൂപീകരിക്കും. ഞങ്ങൾക്ക് ഇതിൽ ആത്മവിശ്വാസമുണ്ട്. കർണാടകയിലെ പൊതുജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ്, അവർക്ക് ഈ സർക്കാരിൽ മടുത്തു," കോൺഗ്രസ് നേതാവ് സലീം അഹമ്മദ് പറഞ്ഞു.

എക്‌സിറ്റ്‌ പോൾ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് മിക്ക എക്‌സിറ്റ്‌ പോൾ സർവേകളുടെയും പ്രവചനം. 140 സീറ്റുകൾ വരെ കോൺഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവ്വേ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ് കളത്തിലാകും തീരുമാനങ്ങൾ. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News