ഞങ്ങളുടെ ഹിജാബ് കൊണ്ട് നിങ്ങൾക്കെന്താണ് പ്രശ്നം? ചോദ്യവുമായി കർണാടകയിലെ വിദ്യാർഥിനികൾ

"ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളിൽ നിന്നും എടുത്തുകളയാൻ ആർക്കും കഴിയില്ല"

Update: 2022-02-05 07:05 GMT
Advertising

ഹിജാബ് ഉപേക്ഷിക്കാൻ തയാറല്ലെന്ന് കർണാടകയിലെ മുസ്‌ലിം വിദ്യാർഥിനികൾ. "ഞങ്ങൾ ഏതായാലും ഹിജാബ് ഉപേക്ഷിക്കാൻ തയ്യാറല്ല" - ആർ.എൻ ഷെട്ടി കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി ആയിഷ നൗറീൻ മക്തൂബ് മീഡിയയോട് പറഞ്ഞു. കർണാടകയിലെ നിരവധി കോളജുകളിൽ ക്ലാസ്സുകളിൽ പ്രവേശിക്കണമെങ്കിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് നിർദേശം നൽകി വരികയാണ്.


"ഹിജാബ് എന്റെ അവകാശമാണ്. ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പൊരുതും" - ആയിഷ പറഞ്ഞു.


"ഹിജാബ് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളിൽ നിന്നും എടുത്തുകളയാൻ ആർക്കും കഴിയില്ല. ടീച്ചർമാരോട് ചോദിച്ചപ്പോൾ അവർക്ക് ഹിജാബ് പ്രശ്‌നമില്ല. ഞങ്ങൾ സഹപാഠികളോട് ചോദിച്ചു, അവർക്കും ഹിജാബ് കൊണ്ട് പ്രശ്നമില്ല. പ്രശ്നം സർക്കാരിന് മാത്രമാണ്. " - കർണാടകയിലെ ഒരുകൂട്ടം മുസ്‌ലിം വിദ്യാർഥിനികൾ പറഞ്ഞു.



Full View


അതേസമയം, കർണാടകയിൽ കൂടുതൽ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തവേ വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം . മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.


കർണാടകയിലെ കുന്താപുര്‍ ഗവ. പി.യു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ ഇന്നലെയും തടഞ്ഞു. ഹിജാബ് ധരിച്ചെത്തിയവരെ കോളജ് പരിസരത്ത് നിന്നും അധികൃതർ ബലം പ്രയോഗിച്ച് പുറത്താക്കി.


News Summary : We are never going to remove our hijab: Karnataka Muslim students




Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News