'ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്?': കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ സുപ്രിംകോടതി

'സംഭവം ​ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിക്കാൻ വൈകി?'

Update: 2024-08-22 11:41 GMT

Supremecourt

Advertising

ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ മുൻ പ്രിൻസിപ്പലിനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. സംഭവം ​ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിക്കാൻ വൈകി. നിങ്ങൾ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സുപ്രിംകോടതി ചോദിച്ചു. എയിംസിൽ സമരം ചെയ്യുന്ന ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും കോടതി പറഞ്ഞു.

കൊലപാതകത്തിൽ കൂട്ട ബലാത്സംഗത്തിന്റെ സാധ്യത സി.ബി.ഐ തള്ളി. കൃത്യം നടത്തിയത് പ്രതി സഞ്ജയ് റോയ് ഒറ്റക്കാണെന്നാണ് നി​ഗമനം. ഡി.എൻ.എ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. സി.സി.ടി.വി പരിശോധനയിൽ കൂടുതൽ പേരെ കണ്ടെത്താനായില്ലന്നും സി.ബി.ഐ വ്യക്തമാക്കി.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡൽഹി എംയിസിലെ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രിംകോടതിയുടെ അഭ്യർഥനയെ തുടർന്നാണ് സമരം  അവസാനിപ്പിച്ചത്. 

ബം​ഗാൾ പൊലീസിനെതിരെ കനത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ഉച്ചയ്ക്ക് മുമ്പ് കേസ് പരി​ഗണിച്ചപ്പോൾ എന്തുകൊണ്ടാണ് കേസെടുക്കാനും പോസ്റ്റ്മോർട്ടം നടത്താനും വൈകിയതെന്ന് ബം​ഗാൾ സർക്കാരും പൊലീസും മറുപടി പറയണമെന്ന് കോടതി പറഞ്ഞിരുന്നു. ‌കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ കോടതി രൂപീകരിച്ച ടാസ്ക് ഫോഴ്സ് രണ്ടാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News