ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിലും ബി.ജെ.പി ജയിക്കും: യെദ്യൂരപ്പ

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യദ്യൂരപ്പ അഭിനന്ദിച്ചു

Update: 2023-12-04 04:42 GMT
Editor : Jaisy Thomas | By : Web Desk

ബി.എസ് യെദ്യൂരപ്പ

Advertising

ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യദ്യൂരപ്പ അഭിനന്ദിച്ചു. ബി.ജെ.പിക്ക് കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്കു മേല്‍ മണ്ണുവാരിയിട്ടെന്നും യദ്യൂരപ്പ പരിഹസിച്ചു. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളും വിജയിച്ച് പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തുമെന്ന് യെദ്യൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം പ്രചാരണത്തിനായി കർണാടകയിലുടനീളം സഞ്ചരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

ബി.ജെ.പിയുടെ തമിഴ്നാട് അധ്യക്ഷനായ ശേഷം മകൻ ബി വൈ വിജയേന്ദ്രയ്ക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്, ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിശ്വാസത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.മധ്യപ്രദേശ് ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മികച്ച പ്രകടനത്തിന് പുറമെ തെലങ്കാനയിൽ 10 സീറ്റുകളിലും ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചതായി യെദ്യൂരപ്പ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News