പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കാം; ഒരു നിബന്ധനയുണ്ടെന്ന് മായാവതി
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ഒ.ബി.സി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ തയ്യാറായാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
രാജ്യത്തെ ഒ.ബി.സി വിഭാഗത്തിന്റെ സെന്‍സസ് നടത്തണമെന്ന് കാലങ്ങളായി ബി.എസ്.പി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തിന് അനുകൂലമായി തീരുമാനമെടുത്താല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ബി.എസ്.പിയുടെ പിന്തുണയുണ്ടാവും-മായാവതി പറഞ്ഞു.
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇങ്ങനെയൊരു സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.