മരിച്ചുപോയ ഭർത്താവിന്റെ പെൻഷൻ തുക രണ്ടാം ഭാര്യക്ക് ലഭിക്കുമോ? മറുപടി നൽകി മഹാരാഷ്ട്ര ഹൈക്കോടതി

മരിച്ച ഭർത്താവിന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനവും ആദ്യ ഭാര്യ കൈപ്പറ്റിയിതിൽ രണ്ടാം ഭാര്യ ഷമാൽ ടേറ്റ് പരാതിപ്പെട്ടിരുന്നില്ല

Update: 2022-02-16 15:44 GMT
Editor : afsal137 | By : Web Desk
Advertising

മരിച്ചു പോയ ഭർത്താവിന്റെ പെൻഷൻ രണ്ടാം ഭാര്യയ്ക്ക് ലഭിക്കുമോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഹൈക്കോടതി നേരിട്ടത്. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സോലാപൂർ സ്വദേശിനി ഷമാൽ ടേറ്റ് സമർപ്പിച്ച ഹർജിയിൽ ഇപ്പോൾ വിശിദീകരണം നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര ഹൈക്കോടതി. ആദ്യ വിവാഹം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹം നടന്ന സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ പെൻഷൻ സ്വീകരിക്കാൻ രണ്ടാം ഭാര്യയ്ക്ക് അർഹതയില്ലെന്ന് മഹാരാഷ്ട്ര ഹൈക്കോടതി വ്യക്തമാക്കി.

വിഷയത്തിൽ വ്യക്തത നൽകിയതിനു പിന്നാലെ പരാതിക്കാരിയുടെ ഹരജി ജസ്റ്റിസുമാരായ എസ് ജെ കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. സോലാപൂർ ജില്ലാ കളക്ടറുടെ ഓഫീസിലെ പ്യൂണായിരുന്നു ടേറ്റിന്റെ ഭർത്താവ് മഹാദേവ്. 1996-ലാണ് ഇദ്ദേഹം മരണപ്പെടുന്നത്. മരിച്ച ഭർത്താവിന്റെ റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ 90 ശതമാനവും ആദ്യ ഭാര്യ കൈപ്പറ്റിയിതിൽ രണ്ടാം ഭാര്യ ഷമാൽ ടേറ്റ് പരാതിപ്പെട്ടിരുന്നില്ല. എന്നാൽ പ്രതിമാസ പെൻഷൻ ഷമാൽ ടേറ്റിന് ലഭിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാദേവിന്റെ ഇരുഭാര്യമാരും തർക്കമൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ മഹാദേവിന്റെ ആദ്യ ഭാര്യ ക്യാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മഹാദേവിന്റെ പെൻഷൻ കുടിശ്ശിക ഇനിമുതൽ തന്റെ പേരിൽ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് ഷമാൽ ടേറ്റ് സംസ്ഥാന സർക്കാരിന് കത്തെഴുതി. 2014 നും 2007 നും ഇടയിൽ ടേറ്റ് നൽകിയ നാല് അപേക്ഷകൾ നീണ്ടകാലത്തെ ആലോചനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ നിരസിക്കുകയായിരുന്നു. മഹാദേവിന്റെ മൂന്ന് കുട്ടികളുടെ അമ്മയായതിനാലും അവരെ ഭാര്യാഭർത്താക്കന്മാരായി സമൂഹം അംഗീകരിച്ചതിനാലും പെൻഷൻ ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് അവകാശപ്പെട്ട് 2019-ലാണ് ടേറ്റ് ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യവിവാഹം നിയമപരമായി അവസാനിപ്പിക്കാതെ വിവാഹം കഴിച്ചാൽ രണ്ടാം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവാകുമെന്ന സുപ്രീം കോടതി വിധിയെ മഹാരാഷ്ട്ര കോടതി ഉദ്ദരിച്ചു. നിയമപരമായി വിവാഹിതയായ ഭാര്യക്ക് മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂയെന്നും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് ശരിയാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. കൂടാതെ ഷമാൽ ടേറ്റിന്റെ വിവാഹം അസാധുവാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News