ആശുപത്രിയിൽ തീപിടിത്തം; ഉത്തർപ്രദേശിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ചു
ഝാൻസിയിൽ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
Update: 2024-11-16 02:18 GMT
ഝാൻസി: ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ചു. ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 40 കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് അപകടമുണ്ടായത്. രണ്ട് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടന്ന് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.