വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിറക്കാന്‍ യോഗി സര്‍ക്കാര്‍

2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം

Update: 2021-09-14 05:23 GMT
Editor : Nisri MK | By : Web Desk
Advertising

ഉത്തര്‍പ്രദേശില്‍ നാലര വര്‍ഷ ഭരണകാലയളവിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡിറക്കാന്‍ യോഗി സര്‍ക്കാര്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം.

സെപ്തംബര്‍ 19ന് യുപി ഗവണ്‍മെന്‍റ് റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കും. തൊട്ടടുത്ത ദിവസം എല്ലാ ബിജെപി എംഎല്‍എമാരും അവരുടെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പുറത്തിറക്കും. യോഗി സര്‍ക്കാര്‍ നല്‍കിയ വികസന പ്രവര്‍ത്തനങ്ങളുടെ പരസ്യം വിവാദമായതിനു പിന്നാലെയാണ് ഈ തീരുമാനം. 

ഇതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീടുകള്‍ കയറിയുള്ള പദ്ധതി - ഗരീബ് കല്യാണ്‍ മേളയും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ദീന്‍ദയാല്‍ ഉപധ്യായുടെ ജന്മ വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി സെപ്തംപര്‍ 25നു ആരംഭിക്കുന്ന  'അന്ത്യോദയ ദിവസ്' പരിപാടികള്‍ ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിനത്തില്‍ അവസാനിക്കുമെന്നും ഗവണ്‍മെന്‍റ് വ്യക്തമാക്കി .

അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News