ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയ സ്ത്രീക്കെതിരെ കേസ്

തെരുവ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നതാണ് പരാതി

Update: 2024-03-24 13:35 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയെന്ന് ആരോപിച്ച് മുംബൈയില്‍ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്ര പരിസരത്താണ് സംഭവം. മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തിയെന്ന് ആരോപിച്ചാണ് ഗമാദേവി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയായ ഷീല ഷാ നല്‍കിയ പരാതിയിലാണ് നന്ദിനി ബലേക്കര്‍, പല്ലവി പട്ടീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

തെരുവ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നതാണ് ബലേക്കര്‍ക്കെതിരായ ആരോപണം. എന്നാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നതാണ് പല്ലവി പട്ടീലിനെതിരായ പരാതി.

രണ്ട് പൊലീസുകാരെയും ഒരു വെറ്ററിനറി ഓഫീസറെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും നായ്ക്കള്‍ക്ക് ഇറച്ചി കൊടുക്കരുതെന്ന് നന്ദിനി ബലേക്കര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദേശം പരിഗണിക്കാതിരുന്നതോടെയാണ് പൊലീസ് കേസെടുത്തത്.

ക്ഷേത്ര ദര്‍ശനത്തിനായി ആളുകള്‍ വരിനില്‍ക്കുന്ന ഇടത്താണ് നന്ദിനി സ്ഥിരമായി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഇത് പല തവണ വിലക്കിയെങ്കിലും തുടരുകയായിരുന്നു. രാത്രി പത്തിന് ശേഷം ഭക്ഷണം നല്‍കാമെന്നും എന്നാല്‍ മത്സ്യമോ മാംസമോ നല്‍കരുതെന്നും നന്ദിനി ബലേക്കറെ അറിയിച്ചിരുന്നതായി കമ്മിറ്റി അറിയിച്ചു. ഇത് മുഖവിലക്കെടുക്കാതെ ആവര്‍ത്തിച്ചതിനാലാണ് കേസെടുത്തതെന്ന് ഇവര്‍ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News