എഐയിലൂടെ പുരുഷശബ്ദത്തിൽ അയൽക്കാരിയെ വിളിച്ച് 6 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ

പൈസ തന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തും, ഒരിക്കലും നേരിൽക്കാണാൻ രശ്മി സമ്മതിച്ചിരുന്നില്ല

Update: 2024-06-29 15:42 GMT
Woman dupes female neighbour of over Rs 6 lakh by using AI
AddThis Website Tools
Advertising

താനെ: അയൽക്കാരിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രശ്മ കർ ആണ് അറസ്റ്റിലായത്. പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയൽവാസിയായ യുവതിയിൽ നിന്ന് തട്ടിയെടുത്തത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷ ശബ്ദത്തിൽ ഫോൺ വിളിച്ചായിരുന്നു രശ്മിയുടെ തട്ടിപ്പ്. പൈസ തന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തും. ഒരിക്കലും നേരിൽക്കാണാൻ രശ്മി സമ്മതിച്ചിരുന്നില്ല. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു രശ്മിക്ക് യുവതി പണമയച്ചിരുന്നത്.

ഭീഷണി അസഹനീയമായതോടെ യുവതി പരാതി നൽകുകയും രശ്മി അറസ്റ്റിലാവുകയുമായിരുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Web Desk

By - Web Desk

contributor

Similar News