മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ കൊലപാതകം

അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം പറഞ്ഞു.

Update: 2024-11-10 03:51 GMT
Advertising

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്.

നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നു. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം പറഞ്ഞു. വിളവെടുപ്പ് കാലത്ത് സാധാരണ ആക്രമണങ്ങൾ കുറയാറുണ്ട്. എന്നാൽ വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിൽ ആധിപത്യത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് ഈ രണ്ട് ആക്രമണങ്ങളും വ്യക്തമാക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News