സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് കല്ലെറിഞ്ഞ് യുവതി; 5000 രൂപ പിഴ ചുമത്തി

ഡ്രൈവര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു

Update: 2023-06-26 09:26 GMT
Advertising

ബെംഗളൂരു: സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ ചുമത്തി. ഇല്‍ക്കല്‍ സ്വദേശിനിയായ ലക്ഷ്മിക്കാണ് പിഴ ചുമത്തിയത്. ഹുലിഗെമ്മ ക്ഷേത്രദർശനത്തിന് പോയ താന്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്നും തുടർന്നാണ് കൊപ്പൽ-ഹൊസാപേട്ട ബസിന് കല്ലെറിഞ്ഞതെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു.

കല്ലേറില്‍ ബസിന്‍റെ ജനല്‍ചില്ല് തകര്‍ന്നു. ഡ്രൈവർ ബസ് നിർത്തി. ലക്ഷ്മി ബസില്‍ കയറിയപ്പോള്‍ മുനീർബാദ് പൊലീസ് സ്റ്റേഷനിലേക്കാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. പൊലീസ് സ്‌റ്റേഷനിൽ വച്ച് യുവതി മാപ്പ് പറയുകയും 5000 രൂപ പിഴ അടയ്ക്കുകയും ചെയ്തു. ഇതേ ബസിൽ തന്നെ യുവതി തന്‍റെ ഗ്രാമത്തിലേക്ക് പോയി. യുവതിക്കൊപ്പം മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടായിരുന്നു.

ഇല്‍ക്കലിലേക്ക് പോവാന്‍ റോഡിന്‍റെ എതിര്‍വശത്താണ് നില്‍ക്കേണ്ടിയിരുന്നതെന്ന് ബസിന്‍റെ ഡ്രൈവര്‍ മുത്തപ്പ പറഞ്ഞു. നോണ്‍ സ്റ്റോപ് ബസുകള്‍ക്ക് അവിടെ സ്റ്റോപ്പില്ല. അതുകൊണ്ടാണ് യുവതിക്ക് ഏറെനേരം കാത്തിരിക്കേണ്ടിവന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.

Summary- A woman was fined Rs 5,000 for throwing a stone at a bus that failed to stop at the designated bus stop. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News