മതേതരത്വം പോലെ രാജ്യത്തെയും മുസ്‌ലിംകളെയും ദോഷകരമായി ബാധിച്ച മറ്റൊരു വാക്കില്ല: ബി.ജെ.പി നേതാവ്

'പ്രതിപക്ഷം മതേതരത്വമെന്ന വാക്ക് വോട്ടുബാങ്ക് ഒട്ടിപ്പിടിക്കാൻ ഫെവികോളായി ഉപയോഗിച്ചു'

Update: 2023-06-20 03:50 GMT
Advertising

പ്രയാഗ്‍രാജ്: മതേതരത്വം പോലെ രാജ്യത്തെയും മുസ്‍ലിംകളയെയും ദോഷകരമായി ബാധിച്ച മറ്റൊരു വാക്കില്ലെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ. പ്രതിപക്ഷം ഈ വാക്ക് ഫെവികോള്‍ പോലെ വോട്ടുബാങ്ക് ഒട്ടിപ്പിടിക്കാന്‍ ഉപയോഗിച്ചെന്നും ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി. കർച്ചനയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കഴിഞ്ഞ 75 വർഷമായി പ്രതിപക്ഷം മുസ്‍ലിംകളെ ഭയപ്പെടുത്തി വോട്ട് ബാങ്കാക്കി മാറ്റി. ഉത്തർപ്രദേശിലെയും ബിഹാറിലെയും മതേതരത്വത്തിന്റെ കട പൂട്ടാൻ പോകുകയാണ്. ഏതെങ്കിലും വാക്ക് ഈ രാജ്യത്തെയും മുസ്‍ലികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കില്‍ അത് മതേതരത്വമെന്ന വാക്കാണ്"- ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

ജൂണ്‍ 23ന് പട്നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെയും ഷാനവാസ് ഹുസൈന്‍ പരിഹസിച്ചു- "അവർ ബിഹാറിൽ വരും. 35 സെക്കൻഡ് കൈ ഉയർത്തി നില്‍ക്കും. എന്നിട്ട് സ്വന്തം വഴിക്ക് പോകും".

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാനവാസ് ഹുസൈന്‍. മന്ത്രി നന്ദ് ഗോപാൽ ഗുപ്ത നന്ദി, അലഹബാദിൽ നിന്നുള്ള ലോക്‌സഭാ എംപി റീത്ത ബഹുഗുണ ജോഷി, കർച്ചന എം.എൽ.എ പിയൂഷ് രഞ്ജൻ നിഷാദ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.

Summary- No word has harmed the country and its Muslim population more than 'secular', BJP leader Shahnawaz Hussain said

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News