'ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണം, കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളെ വിട്ടയക്കണം'; ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ, കമ്മീഷണർക്ക് കത്തയച്ചു

പ്രതിഷേധിച്ച ഗുസ്തിക്കാരെ ഡൽഹി പോലീസ് കയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിരുന്നു

Update: 2023-05-28 14:01 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തയച്ചു. ഇന്ന് കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രതിഷേധിച്ച ഗുസ്തിക്കാരെ ഡൽഹി പോലീസ് കയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍.

അതേസമയം, തങ്ങളുടെ സമരം അവസാനിച്ചിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതരായി  ജന്തർ മന്തറിൽ സത്യാഗ്രഹം വീണ്ടും ആരംഭിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. 

പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയ മാർച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കി.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷകനേതാക്കളെയും പൊലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News