യോഗിക്ക് രണ്ടാമൂഴം; യു.പി.യില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ഇന്നാരംഭിക്കും

രണ്ടാം യോഗിസർക്കാരിൽ കൂടുതൽ പുതുമുഖങ്ങൾ

Update: 2022-03-11 00:52 GMT
Advertising

ഉത്തർപ്രദേശിൽ സംസ്ഥാന സർക്കാർ രൂപീകരണ ചർച്ച ഇന്നാരംഭിക്കും. ബിജെപി പാർലമെന്‍ററി ബോർഡാണ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. യുപിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കാലാവധി പൂർത്തിയാക്കിയ സർക്കാരിനെ വീണ്ടും തെരെഞ്ഞെടുക്കുന്നത്.

യോഗി ആദിത്യ നാഥിനെ ഉയർത്തികാട്ടി തെരെഞ്ഞെടുപ്പിനെ നേരിട്ടതിനാൽ മുഖ്യമന്ത്രിയായി മറ്റൊരാളുടെ പേര് പരിഗണിക്കില്ല. ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന കാര്യത്തിൽ പാർലമെന്‍ററി ബോർഡ് അന്തിമ തീരുമാനമെടുക്കും. ബിജെപിയുടെ മിന്നുന്ന വിജയത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ രാജി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു ഉപമുഖ്യന്ത്രിയായിരുന്ന ദിനേശ് ശർമ ഉപരിസഭ വഴിയാണ് നേരത്തേ തെരെഞ്ഞെടുക്കപ്പെട്ടത്.

ജാതിസമവാക്യങ്ങൾ  പാലിക്കാനായി ഉപമുഖ്യമന്ത്രി പദം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നവർ ഏറെയാണ്. പുതുമുഖങ്ങൾക്ക് പരമാവധി അവസരം നൽകിയായിരിക്കും രണ്ടാം യോഗിസർക്കാർ രൂപീകരിക്കുക. ഗോവയിലെ സഭാകക്ഷി നേതാവിന്‍റെ കാര്യത്തിൽ ധാരണയായാൽ പാർലമെന്‍ററി ബോർഡ് ചേരും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News