ഭർത്താവിന് ചെലവിന് നൽകാനായി 84000 രൂപ മോഷ്ടിച്ച് യുവതികള്‍

എ.ടി.എം കാർഡ് മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്

Update: 2023-01-31 14:26 GMT
Advertising

കോയമ്പത്തൂർ: ഭർത്താവിന് ചെലവിന് നൽകാനായി മോഷണം നടത്തിയ ഭാര്യമാർ അറസ്റ്റിൽ. കോയമ്പത്തൂർ കൃഷ്ണഗിരി ജില്ലാ സ്വദേശിയായ ഭഗവതിയുടെ ഭാര്യമാരായ  കാളിയമ്മയും ചിത്രയുമാണ് പിടയിലായത്. എ.ടി.എം കാർഡ് മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്. 

ഞായറാഴ്ച ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സിങ്കാനെല്ലൂർ സ്വദേശി കലൈസെൽവിയുടെ എ.ടി.എം കാർഡ് മോഷണം പോയത്. സ്റ്റോപ്പിൽ ഇറങ്ങി പണമെടുക്കാൻ ശ്രമിക്കുമ്പോഴാണ് കാർഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അതേ സമയം മൊബൈലിലേക്ക് എ.ടി.എം ൽ നിന്ന് 84000 രൂപ പിൻവലിച്ചതിന്‍റെ സന്ദേശവും എത്തി. തൊട്ടടുത്ത എ.ടി.എം ൽ നിന്നാണ് പണം എടുത്തതെന്ന് മനസിലാക്കിയ കലൈസെൽവി ഉടനെ അവിടെയെത്തിയപ്പോഴേക്കും യുവതികള്‍ പണവുമായി പുറത്തെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതികളെ തടഞ്ഞു നിർത്തി. പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ ഇവരിൽ നിന്നും പണം കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു. തങ്ങളുടെ ഭർത്താവിന് ചെലവിന് നൽകാനായാണ് മോഷണം നടത്തുന്നതെന്നാണ് യുവതികള്‍ പറയുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News