ഈജിപ്തിലെ ഭീകരാക്രമണം: ഭീകരരെ വധിച്ചതായി സൈന്യം

Update: 2018-04-05 23:16 GMT
Editor : Muhsina
ഈജിപ്തിലെ ഭീകരാക്രമണം: ഭീകരരെ വധിച്ചതായി സൈന്യം
Advertising

ഈജിപ്തിന്‍റെ‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ ഉണ്ടായത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ പതിവാണെങ്കിലും ആരാധനാലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്..

ഈജിപ്തിലെ വടക്കന്‍ സിനായിലെ പള്ളിക്ക് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തിലെ ചിലരെ വധിച്ചുവെന്ന് സൈന്യം. അക്രമണം നടത്തിയെന്ന് കരുതുന്ന ഭീകരരുടെ കേന്ദ്രങ്ങള്‍ക്കെതിരെ ഈജിപ്റ്റ് സേന വ്യോമാക്രമണം നടത്തി.

അല്‍ റൌദ പള്ളിയില്‍ ഇന്നലെ പ്രാര്‍ഥനയുടെ സമയത്താണ് ഭീകരര്‍ അക്രമണം നടത്തിയത്. അക്രമണത്തില്‍ 305 പേര്‍ കെല്ലപ്പെടുകയും120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളിക്ക് നേര‌െ ബോംബെറിഞ്ഞ അക്രമികള്‍ പള്ളിയുടെ കവാടത്തില്‍ നിലയുറപ്പിച്ച് വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീരുക്കള്‍ നടത്തിയ കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പ്രതികരിച്ചിരുന്നു.

ആക്രമണം നടന്നയുടന്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുരക്ഷാ സേനയുടെ അടിയന്തര യോഗം വിളിച്ച പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിന്‍റെ‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ ഉണ്ടായത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ പതിവാണെങ്കിലും ആരാധനാലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News