ജംഗിള്‍ അഭയാര്‍ഥി ക്യാമ്പ് മുഴുവനായും പൊളിച്ചുനീക്കി

Update: 2018-04-25 08:11 GMT
ജംഗിള്‍ അഭയാര്‍ഥി ക്യാമ്പ് മുഴുവനായും പൊളിച്ചുനീക്കി
Advertising

ഫ്രഞ്ച് -ബ്രിട്ടീഷ് അതിര്‍ത്തിയിലെ തുറമുഖ നഗരമായ കലൈസിന് സമീപമുള്ള ജംഗിള്‍ ക്യാമ്പ് പൊളിച്ചുനീക്കുന്ന നടപടി തിങ്കളാഴ്ചയാണ് അരംഭിച്ചത്.

ഫ്രഞ്ച് - ബ്രിട്ടീഷ് അതിര്‍ത്തിയിലെ കലൈസില്‍ ജംഗിള്‍ അഭയാര്‍ഥി ക്യാമ്പ് മുഴുവനായും പൊളിച്ചുനീക്കി. ക്യാമ്പിലെ മുഴുവന് ടെന്റുകള്‍ക്കും അധികൃതര്‍ തീയിട്ടു. അഭയാര്‍ഥികളിള്‍പെട്ട മുഴുവന്‍ കുട്ടികളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഫ്രഞ്ച് അധികൃതര്‍ക്കായിട്ടില്ലെന്ന് വിമര്‍ശമുണ്ട്.

ഫ്രഞ്ച് -ബ്രിട്ടീഷ് അതിര്‍ത്തിയിലെ തുറമുഖ നഗരമായ കലൈസിന് സമീപമുള്ള ജംഗിള്‍ ക്യാമ്പ് പൊളിച്ചുനീക്കുന്ന നടപടി തിങ്കളാഴ്ചയാണ് അരംഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അഭയാര്‍ഥികളെ ഒഴിപ്പിക്കല്‍ പൂര്‍ണമായും കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. 4404 അഭയാര്‍ഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ആയിരത്തി ഇരുനൂറിലധികം വരുന്ന കുട്ടികളെ ജംഗ്ള്‍ ക്യാമ്പിന് അടുത്തുള്ള താത്കാലിക കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

മാറ്റിപ്പാര്‍പ്പിച്ച കുട്ടികള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാന്‍ പറ്റുമോയെന്ന് ഫ്രഞ്ച്-ബ്രിട്ടീഷ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. എന്നാല്‍ മുഴുവന്‍ കുട്ടികളേയും മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ക്കായിട്ടില്ലെന്ന് സേവ് ദ ചില്‍ഡ്രന് എന്ന സംഘടന പറയുന്നത്. ആറായിരത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ക്യമ്പാണിത്. ബാക്കിയുള്ളവര്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് അനുമാനം. ഇവര്‍ തിരിച്ചുവരുമോയെന്നുള്ള ആശങ്ക കാരണം ഒഴിപ്പിച്ച ക്യാമ്പിന് കര്‍ശന സുരക്ഷ തുടരും.

Tags:    

Writer - റാസിഖ് റഹീം

Writer, Human rights Activist

Editor - റാസിഖ് റഹീം

Writer, Human rights Activist

Ubaid - റാസിഖ് റഹീം

Writer, Human rights Activist

Similar News