പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി

Update: 2018-05-11 01:13 GMT
Editor : Muhsina
പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി
Advertising

സൈനിക മേഖലയിലെ സാമ്പത്തിക സഹായമാണ് പൂര്‍ണമായും നിര്‍ത്തുന്നത്. 15 വര്‍ഷത്തിനിടെ 33 ബില്യണ്‍ ഡോളറിന്റെ സഹായം പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരികെയൊന്നും..

പാകിസ്താനുള്ള സാന്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. സൈനിക മേഖലയിലേക്കുള്ള സഹായമാണ് അമേരിക്ക പൂര്‍ണമായും നിര്‍ത്തലാക്കുന്നത്. സഹായം കൈപ്പറ്റി പാകിസ്താന്‍ യുഎസിനെ വഞ്ചിച്ചുവെന്നും ട്വിറ്ററിലൂടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.

15 വര്‍ഷത്തിനിടെ 33 ബില്യണ്‍ ഡോളറിന്റെ സാന്പത്തിക സഹായമാണ് അമേരിക്ക പാകിസ്താന് നല്‍കിയത്. എന്നാല്‍ യുഎസ് നല്‍കിയ സഹായത്തിന് പകരമായി പാകിസ്താന് ഒന്നും തിരിച്ചുനല്‍കിയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. പാക് നേതാക്കള്‍ നുണ പറയുകയും അമേരിക്കയെ വഞ്ചിക്കുകയും ചെയ്തു. താലിബാന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ശക്തികള്‍ക്കെതിരെ അഫ്ഗാനില്‍ അമേരിക്ക സൈനിക നടപടി തുടരുന്പോള്‍ പാകിസ്താന്‍ അവര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും ട്രംപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. .

ഭീകരവാദികള്‍ക്കുള്ള സഹായം തുടര്‍ന്നാല്‍ സഖ്യ രാഷ്ട്രമെന്ന പദവി പാക്കിസ്ഥാന് നഷ്ടമാകുമെന്ന് കഴിഞ്ഞ ആഗസ്തില്‍ അമേരിക്ക മുന്നറിയിപ്പും നല്‍കിയിരുന്നു.

The United States has foolishly given Pakistan more than 33 billion dollars in aid over the last 15 years, and they have given us nothing but lies & deceit, thinking of our leaders as fools. They give safe haven to the terrorists we hunt in Afghanistan, with little help. No more!

— Donald J. Trump (@realDonaldTrump) January 1, 2018

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News