ഇറാനെതിരെ നടപടിയെടുക്കണമെന്ന് യുഎന്നിനോട് അമേരിക്ക

Update: 2018-05-14 21:38 GMT
Editor : Muhsina
ഇറാനെതിരെ നടപടിയെടുക്കണമെന്ന് യുഎന്നിനോട് അമേരിക്ക
Advertising

ഐക്യ രാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയാണ് ഇറാനെതിരെ രംഗത്തെത്തിയത്. ഹൂതി വിമതര്‍ക്ക് ഇറാന്‍ മിസൈല്‍ വിതരണം..

ഇറാനെതിരെ നടപടിയെടുക്കണമെന്ന് യു എന്നിനോട് അമേരിക്ക. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് ഇറാന്‍ സഹായമുണ്ടെന്ന് സൌദി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐക്യ രാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലിയാണ് ഇറാനെതിരെ രംഗത്തെത്തിയത്. ഹൂതി വിമതര്‍ക്ക് ഇറാന്‍ മിസൈല്‍ വിതരണം ചെയ്യുന്നുണ്ടെന്ന് യുഎസ് അംബാസഡര്‍ ആരോപിച്ചു. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കഴിഞ്ഞയാഴ്ച ഹൂതി നിയന്ത്രണ മേഖലയില്‍നിന്ന് തൊടുത്തുവിട്ട മിസൈല്‍ ഇറാന്‍ നല്‍കിയതാണ്. ഹൂതി വിമതര്‍ക്ക് ആയുധം നല്‍കുന്ന ഇറാന്‍ നടപടി യു എന്‍ പ്രമേയത്തിന് വിരുദ്ധമാണെന്നും നിക്കിഹാലി പറഞ്ഞു.

ഇതേ ആരോപണം നേരത്തെ സൌദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ യു എന്‍ നടപടി വേണമെന്ന് യു എസ് അംബാസഡര്‍ ആവശ്യപ്പെട്ടത്. നടപടി ആവശ്യത്തെ പിന്തുണക്കമെന്ന് അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളോടും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഹൂതി വിമതര്‍ക്ക് ആയുധം നല്‍കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News