ദോക് ലാം തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ചൈന

Update: 2018-05-20 01:39 GMT
Editor : Muhsina
ദോക് ലാം തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ചൈന
Advertising

ദോക് ലാം മേഖല തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ചൈന. മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അഭിപ്രായം പറയേണ്ടതില്ലെന്നും..

ദോക് ലാം മേഖല തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ചൈന. മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ അഭിപ്രായം പറയേണ്ടതില്ലെന്നും ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങിന്‍റേതാണ് പ്രതികരണം. മേഖലയില്‍ വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‍റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട് 2 ദിവസങ്ങള്‍ക്കു ശേഷമാണ് ചൈനയുടെ പ്രതികരണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News