ലണ്ടന്‍ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ബെല്‍ജിയം, റോം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലെമ്ന്റ് കെട്ടിടങ്ങളില്‍ അധികമായി പൊലീസിനെയും സൈനികരെയും വിന്യസിച്ചു.
ലണ്ടന്‍ പാര്‍ലമെന്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. എട്ട് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് യുകെ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷാസംവിധനാങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് ഫൊറന്‍സിക് പൊലീസ് വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. ബെല്‍ജിയം, റോം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലെമ്ന്റ് കെട്ടിടങ്ങളില്‍ അധികമായി പൊലീസിനെയും സൈനികരെയും വിന്യസിച്ചു.
ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ നടന്ന ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ബ്രിട്ടനില്‍ നടന്ന വലിയ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്.