വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന സംഘത്തിനെതിരെ വെളിപ്പെടുത്തല്‍

കാരിയര്‍മാര്‍ക്ക് നല്‍കുന്നത് പണവും ടിക്കറ്റും വിസിറ്റിങ് വിസയും.

Update: 2021-06-05 10:56 GMT
Advertising

വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന ലഹരി മാഫിയയെക്കുറിച്ച് യുവാക്കളുടെ വെളിപ്പെടുത്തല്‍. വിദേശത്തേക്ക് സ്വര്‍ണം കടത്താനെന്ന പേരിലാണ് യുവാക്കളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയത്. കാരിയര്‍മാര്‍ക്ക് നല്‍കുന്നത് പണവും ടിക്കറ്റും വിസിറ്റിങ് വിസയും. കഞ്ചാവ് കടത്തുന്നതിന് പ്രതിഫലം 60,000 രൂപ.

കഴിഞ്ഞ ദിവസം താനൂര്‍ പൊലീസ് നടത്തിയ വന്‍ ലഹരിമരുന്ന് വേട്ടയുടെ തുടരന്വേഷണത്തിലാണ് വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന വിവരം പുറത്തുവന്നത്. 2018 മുതല്‍ ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് താനൂര്‍ ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News