കാന്തപുരം വിഭാഗത്തിന്റെ സമസ്ത നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

ദേശീയ തലത്തിൽ മുസ്‌ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് കാന്തപുരം പറഞ്ഞു.

Update: 2023-12-31 01:25 GMT
Advertising

കാസർകോട്: കാന്തപുരം വിഭാഗം സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. കാസർകോട് ചട്ടഞ്ചാലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ സമ്മേളന പ്രഖ്യാപനം നടത്തി.

ദേശീയ തലത്തിൽ മുസ്‌ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് കാന്തപുരം പറഞ്ഞു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കാന്തപുരം വിഭാഗം സംഘടിപ്പിക്കുന്ന സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കർണാടകയിൽ നിന്നും നിരവധി പ്രവർത്തകരാണ് പ്രഖ്യാപന സമ്മേളനത്തിന് എത്തിച്ചേർന്നത്. സമസ്ത കാന്തപുരം വിഭാഗം പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News