തിരുവനന്തപുരത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 കുട്ടികൾക്ക് പരിക്ക്
ബസ് വലത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
Update: 2024-12-13 13:28 GMT
തിരുവനന്തപുരം: ആര്യനാട് സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. വിദ്യാർഥികളെ വീട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് ബസ് ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയിലെ മരത്തിൽ ഇടിച്ചത്. ബസ് വലത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഒരു കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 11 കുട്ടികൾ ആര്യനാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി.