കരിപ്പൂരിൽ 1.3 കോടിയുടെ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച്
മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം
Update: 2023-03-23 09:25 GMT
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ട് കിലോയിലധികം സ്വർണം. വസ്ത്രങ്ങൾക്കുള്ളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് 1.3 കോടി വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ധീൻ , കാസർകോട് സ്വദേശി അബ്ദുൽ സലാം , കോഴിക്കോട് സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്.