സംസ്ഥാനത്ത് കാർഷിക കടാശ്വാസ വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചു
കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിലാണ് പണം അനുവദിച്ചത്
Update: 2023-11-21 10:11 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക കടാശ്വാസ വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചു. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിലാണ് പണം അനുവദിച്ചത്. ഇതോടെ സംസ്ഥാന ബജറ്റിൽ കാർഷിക കടാശ്വാസത്തിന് അനുവദിച്ച മുഴുവൻ തുകയും പൂർണമായി വിനിയോഗിച്ചു. കടാശ്വാസ കമ്മീഷൻ തീർപ്പാക്കിയ അപേക്ഷകളിൽ പരിശോധന നടത്തി സഹകരണ രജിസ്ട്രാർ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയിലുള്ളവർക്കാണ് കാർഷിക കടാശ്വാസം ലഭിക്കുക.