ബസ് യാത്രക്കാരനിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഒറ്റപ്പാലം മുൻ എം.എൽ.എയുടെ ഡ്രൈവർ ബവീർ, ചിറ്റൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്
Update: 2023-03-29 02:31 GMT
പാലക്കാട്: മീനാക്ഷിപുരത്ത് ബസ് യാത്രക്കാരനിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒറ്റപ്പാലം മുൻ എം.എൽ.എ പി.ഉണ്ണിയുടെ ഡ്രൈവർ ബവീർ, ചിറ്റൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ ബസിൽ നിന്ന് ഇറക്കികൊണ്ടു പോയി 30 ലക്ഷം രൂപയുടെ സ്വർണ്ണവും പണവും കവർന്നെന്നാണ് കേസ്.
ബസിന് കുറുകെ കാർ നിർത്തിയ ശേഷം വ്യാപാരിയെ ബലം പ്രയോഗിച്ച് ഇറക്കികൊണ്ടു പോവുകയായിരുന്നു. സ്വർണവും പണവും കവർന്ന ശേഷം വ്യാപാരിയെ വഴിയിൽ ഇറക്കിവിട്ടു. ഗുണ്ട ബന്ധത്തിന്റെ പേരിൽ ബവീറിനെ നേരത്തെ സി.പി. എം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.