അനധിക്യതമായി പതിച്ചു നല്‍കിയ ഭൂമി ഉത്തരവ് റദ്ദാക്കാന്‍ ഇടുക്കിയില്‍ സമരപരമ്പര
പീരുമേട് ലാന്റ് ബോര്‍ഡിന്റെ ഉത്തരവ് മറികടന്ന് ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചു നല്‍കിയതിനെതിരെയാണ് സമരം നടന്നത്.
ഇടുക്കിയില്‍ ഹോപ്പ് പ്ലാന്റേഷന് അനധികൃതമായ ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീരുമേട് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇ എസ് ബിജി മോള്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമരം ശക്തമാക്കാനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.
പീരുമേട് ലാന്റ് ബോര്‍ഡിന്റെ ഉത്തരവ് മറികടന്ന് ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചു നല്‍കിയതിനെതിരെയാണ് സമരം നടന്നത്. പീരുമേട് എം.എല്‍.എയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പീരുമേട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഇ.എസ്.ബിജി മോളുടെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസം പീരുമേട് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കൈയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു എന്ന് ആരോപിച്ച് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകളുടെ തീരുമാനം.
പെരുവന്താനം റ്റി.ആര്‍ ആന്‍ഡ് റ്റി എസ്റ്റേറ്റില്‍ ഗെയിറ്റ് സ്ഥാപിക്കാനെത്തിയ എ.ഡി.എമ്മിനെ ബിജിമോള്‍ എം.എല്‍.എയുടെ നേത്യത്വത്തില്‍ കൈയ്യേറ്റം ചെയ്തിരുന്നു.
അയ്യായിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞതവണ മണ്ഡലത്തില്‍ വിജയിച്ച ബിജിമോളുടെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് മത്സരമാണിത്. അതുകൊണ്ടു തന്നെ മികച്ച ഭൂരിപക്ഷത്തില്‍ ഹാട്രിക്ക് വിജയം നേടുക എന്ന ദൌത്യത്തിലാണ് എം.എല്‍.എയും പാര്‍ട്ടിയും.