വെളിച്ചമില്ലാത്ത കൂരയില്‍ ദുരിതജീവിതം നയിച്ച് മൂന്നു വൃദ്ധസഹോദരിമാര്‍
കൊല്ലങ്കോട് അച്ചനാംകോടില്‍ ടാര്‍പായ വലിച്ചു കെട്ടിയ ഈ രണ്ടു കൂരകളിലാണ് 3 വൃദ്ധസഹോദരിമാര്‍ ജീവിക്കുന്നത്
സര്‍ക്കാരിന്റെ സഹായങ്ങളൊന്നും എത്താതെ ദുരിതജീവിതം നയിക്കുകയാണ് പാലക്കാട് കൊല്ലങ്കോട്ട് മൂന്ന് വൃദ്ധസഹോദരികള്‍. കൊല്ലങ്കോട് സൊരോര്‍ജ നിലയം ആഘോഷ പൂര്‍വം ഉദ്ഘാടനം ചെയ്തപ്പോള്‍ അതിനു തൊട്ടരികില്‍ വെളിച്ചമില്ലാത്ത കൂരയില്‍ ഈ സഹോദരിമാരുണ്ടായിരുന്നു.
കൊല്ലങ്കോട് അച്ചനാംകോടില്‍ ടാര്‍പായ വലിച്ചു കെട്ടിയ ഈ രണ്ടു കൂരകളിലാണ് 3 വൃദ്ധസഹോദരിമാര്‍ ജീവിക്കുന്നത്. ശാരീരികവും മാനസികവുമായ അവശതകള്‍ അനുഭവിക്കുന്ന പാറുവിനെയും കുട്ടിക്കണ്ണയെയും പരിചരിക്കുന്നത് മൂത്ത സഹോദരിയായ ദേവു ആണ്. വീടിനും വൈദ്യുതിക്കും ഇവര്‍ മുട്ടാത്ത വാതിലുകളില്ല. അച്ചനാംകോടിലെ കെഎസ്ഇബിയുടെ സൌരോര്‍ജനിലയത്തിന്റെ നൂറുമീറ്റര്‍ അകലത്തിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൌരോര്‍ജ്ജനിലയത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ഇവരുമെത്തിയിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രിയുടെ വാക്കുകള്‍ ഇവര്‍ കേട്ടു. വാഗ്ദാനങ്ങള്‍ എന്ന് തങ്ങളുടെ കൂരയില്‍ യാഥാര്‍ഥ്യമാകും എന്ന് കാത്തിരിക്കുകയാണ് ഈ വൃദ്ധ സഹോദരിമാര്‍.