എം.ടിയുടെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന്
എം.ടിയുടെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന്
കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഇന്ന് രാത്രി തന്നെ മൃതദേഹം നടക്കാവ് റോഡിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ തന്നെയായിരിക്കും പൊതുദർശനം.
എം.ടിക്ക് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി പത്തോടെയായിരുന്നു എം.ടിയുടെ മരണം. ഫെബ്രുവരി 15നാണ് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ ചികിത്സയിൽ തുടരവെയായിരുന്നു എംടിയുടെ വിയോഗം.