എം.ടിയുടെ വിയോഗം; സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഔദ്യോഗിക ദുഃഖാചരണം
നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
Update: 2024-12-25 17:12 GMT
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും (ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി രാത്രി 10 മണിയോടെയാണ് മരിച്ചത്. മൃതദേഹം ഇന്ന് തന്നെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് കൊണ്ടുപോവും. പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് സ്മശാനത്തിൽ സംസ്‌കരിക്കും.