യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ16 ബന്ധുനിയമനങ്ങള്‍: പരാതി കോടതി ഇന്ന് പരിഗണിക്കും
Update: 2017-02-16 11:57 GMT
കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം നേതാവ് എം എച്ച് ഹഫീസ് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയില്‍ വരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന 16 ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന പരാതി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം നേതാവ് എം എച്ച് ഹഫീസ് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. വിജിലന്‍സിന്റെ നിലപാട് കോടതി ആരായാനാണ് സാധ്യത. ഇ പി ജയരാജനെതിരെ നടക്കുന്ന അന്വേഷണത്തിനൊപ്പം യുഡിഎഫ് സര്‍ക്കാരിലെ ബന്ധുനിയമനങ്ങളും അന്വേഷിക്കാമെന്ന നിലപാടിലാണ് വിജിലന്‍സ്.