കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിലുണ്ടായ സംഘർഷം; ആറു പേർക്കെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രിയിലാണ് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്

Update: 2024-12-23 16:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: കൊല്ലം ബീച്ച് റോഡിലെ ഡോണൾഡക്ക് റെസ്റ്റോറന്‍റിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. ഭക്ഷണം മോശമാണെന്ന് ഹോട്ടലിൽ അറിയിച്ചതിനെ തുടർന്ന് തർക്കം ഉണ്ടായി. തുടർന്ന് സംഘർഷത്തിൽ കലാശിക്കുക ആയിരുന്നു എന്നാണ് പരാതി. സംഭവത്തിൽ റസ്റ്റോറന്‍റ് ഉടമ ടൈറ്റസ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

അമ്മയുടെ ജന്മദിനത്തിൽ കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആണ് സ്ത്രീകളെയടക്കം ജീവനക്കാർ മർദിച്ചത് എന്നാണ് ജയ സാബുവിന്‍റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷണം കഴിക്കാൻ എത്തിയവർ മർദിച്ചുവെന്ന് ആരോപിച്ചു റസ്റ്റോറന്‍റ് ഉടമയും പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News