ജിഷ കൊലക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നടപടികള്‍ നീളുന്നു

Update: 2017-03-24 13:26 GMT
Editor : Sithara
ജിഷ കൊലക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നടപടികള്‍ നീളുന്നു
Advertising

തെളിവുകള്‍ പലതും അപര്യാപ്തമായാതാണ് കേസിലെ തുടര്‍നടപടികള്‍ നീളാന്‍ കാരണമെന്നാണ് സൂചന.

Full View

ജിഷ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നടപടികള്‍ നീണ്ടുപോവുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം കൂടുതല്‍ സാവകാശം തേടിയിരുന്നു. തെളിവുകള്‍ പലതും അപര്യാപ്തമായാതാണ് കേസിലെ തുടര്‍നടപടികള്‍ നീളാന്‍ കാരണമെന്നാണ് സൂചന.

അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന. ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്നുണ്ടായ പകയാണ് ജിഷയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാവും കുറ്റപത്രത്തില്‍ രേഖപ്പെടുത്തുക. എന്നാല്‍ ഇത് ബലപ്പെടുത്തുന്ന തെളിവുകള്‍ ശേഖരിക്കാനാവാത്തത് പോലീസിന് തലവേദനയാണ്. കൊലപാതകം നടത്തുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്തതും ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളം ആരുടേതെന്ന് തെളിയിക്കാന്‍ കഴിയാത്തതും പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും തീരുമാനത്തിലെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡിഎന്‍എ ഫലം മാത്രമാണ് ആശ്രയിക്കാവുന്ന തെളിവ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News