നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട; വ്യാജ ഏറ്റുമുട്ടലല്ല നടന്നതെന്ന് പൊലീസ്
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് വിശദീകരണം. ആദ്യം പോലീസിന് നേരെ മാവോയിസ്റ്റകളാണ് വെടിവെച്ചതെന്നും സ്വയ രക്ഷയ്ക്ക് വേണ്ടി പോലീസ്
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം പോലീസ് തള്ളി. മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടി ഉതിര്‍ത്തപ്പോഴാണ് തിരികെ വെടിവെച്ചതെന്ന് മലപ്പുറം ജില്ലാ പൊലീസ് ചീഫ് ദേബേഷ്കുമാര്‍ ബെഹ്റ വിശദീകരിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ല വെടിവെപ്പ് നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ കടുത്ത വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് വിശദീകരണം. ആദ്യം പോലീസിന് നേരെ മാവോയിസ്റ്റകളാണ് വെടിവെച്ചതെന്നും സ്വയ രക്ഷയ്ക്ക് വേണ്ടി പോലീസ് തിരികെ വെടിവെയ്ക്കുകയായിരുന്നുവെന്നും ജില്ലാ പോലീസ് ചീഫ് ദേബേശിഷ് കുമാര്‍ ബെഹ്റ അവകാശപ്പെട്ടു. മുന്‍കൂട്ടി ആസുത്രണം ചെയ്ത ഓപ്പറേഷനല്ലാത്തത് കൊണ്ട് വെടിവെപ്പിന്റെ വിവരങ്ങള് സര്‍ക്കാരിനോ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലായിരുന്നുവെന്നും ജില്ലാ പോലീസ് മേധവി വിശദീകരിച്ചു. മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.