മതസൌഹാര്‍ദ്ദത്തില്‍ ആശങ്കയുളളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നതെന്ന് കെ.ടി ജലീല്‍

Update: 2017-04-23 07:48 GMT
മതസൌഹാര്‍ദ്ദത്തില്‍ ആശങ്കയുളളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നതെന്ന് കെ.ടി ജലീല്‍
Advertising

ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു‍

Full View

മതസൌഹാര്‍ദ്ദത്തില്‍ ആശങ്കയുളളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍. ശബരിമലയില്‍ പോകുന്നതിന് ആര്‍ക്കും തടസ്സമില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ ശബരിമല സന്ദര്‍ശനത്തിനെതിരായ വി മുരളീധരന്റെ ഫെയ്സ്ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ജലീല്‍.

തന്റെ ശബരിമല സന്ദര്‍ശനത്തിനെതിരെ വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ പ്രതികരണം. ജലീലിന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു‍. ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ചുനിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കാണുകയാണെന്നാണ് മുരളീധരന്‍ ഫെയ്സ്ബുക് പോസ്റ്റിലൂടെ ആക്ഷേപിച്ചത്. മുന്‍ സിമിക്കാരന്‍ ആയ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ പറ്റില്ലെന്നും മുരളീധരന്‍ ഫേസ്‍ബുക് പോസ്റ്റില്‍ കുറിച്ചിരുന്നു. ശബരിമല മണ്ഡല മകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനായാണ് ജലീല്‍ കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്.

Tags:    

Writer - തുമൈനി കാരയോൾ

Contributor

Tumaini Carayol is a sportswriter for the Guardian

Editor - തുമൈനി കാരയോൾ

Contributor

Tumaini Carayol is a sportswriter for the Guardian

Ubaid - തുമൈനി കാരയോൾ

Contributor

Tumaini Carayol is a sportswriter for the Guardian

Similar News