കേരളത്തില്‍ ഒറ്റപ്പെട്ട മഴ

Update: 2017-05-11 14:44 GMT
Editor : admin
കേരളത്തില്‍ ഒറ്റപ്പെട്ട മഴ
Advertising

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം, ചെങ്ങന്നൂര്‍, ആര്യങ്കാവ്, പുനലൂര്‍, മൂവാറ്റുപുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്. കൊല്ലത്താണ് കൂടുതല്‍ 2 സെന്റി മീറ്റര്‍ മറ്റിടങ്ങളില്‍ ഒരു സെന്റി മീറ്റര്‍ മഴയും ലഭിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ മരം വീണു. യാത്രക്കാരില്ലാത്തതിനാല്‍ ആളപായമൊഴിവായി.

പതിനാലാം തീയതി വരെ കേരളത്തിലെ ചില സ്ഥലങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. വേനല്‍ മഴ ചെറിയ ആശ്വാസമായെങ്കിലും അന്തരീക്ഷ ഊഷ്മാവില്‍ വലിയ കുറവുണ്ടായിട്ടില്ല. കോഴിക്കോട് കനത്ത ചൂട് തുടരുകയാണ്. 39.1 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. കുറഞ്ഞ താപനില 29.2. കൊച്ചിയില്‍ 35.2 ഉം തിരുവനന്തപുരത്ത് 34.2 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. അതേസമയം, ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥ തുടരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഇവിടെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News