നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് വാഹനമിടിച്ച് യുവാവിന് പരിക്ക്

Update: 2017-05-15 05:58 GMT
Editor : admin
നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് വാഹനമിടിച്ച് യുവാവിന് പരിക്ക്
Advertising

തിരുവനന്തപുരം പുല്ലുവിളയില്‍ പോസ്റ്റ് ഓഫീസ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരം നടത്തുന്നതിനിടെ പോലീസ് വാഹനമിടിച്ച് യുവാവിന് പരിക്കേറ്റു.

Full View

തിരുവനന്തപുരം പുല്ലുവിളയില്‍ പോസ്റ്റ് ഓഫീസ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരം നടത്തുന്നതിനിടെ പോലീസ് വാഹനമിടിച്ച് യുവാവിന് പരിക്കേറ്റു. തുടയെല്ലിനും തലക്കും പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. തഹസില്‍ദാറും ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്തെത്തി ചര്‍ച്ച നടത്തിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

പുല്ലുവിളയിലെ ഏക പോസ്റ്റ് ഓഫീസ് ഒന്നര കിലോമീറ്റര്‍ ദൂരെ ചാവടി എന്ന സ്ഥലത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് രാവിലെ നാട്ടുകാര്‍ സമരം നടത്തിയത്. പുല്ലുവിള ഇടവകയുടെ കെട്ടിടത്തില്‍ വാടയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് യാതൊരു മുന്നറിയിപ്പും നല്‍കാതെ മാറ്റിയതിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം മാറ്റിവെച്ചു. ഇതിനിടയിലാണ് പോലീസ് വാഹനം തട്ടി പുല്ലുവിള സ്വദേശി ആന്‍റണിക്ക് പോലീസ് വാഹനമിടിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

വൈകീട്ട് നെയ്യാറ്റിന്‍കര തഹസില്‍ദാറും ഡെപ്യൂട്ടി കമ്മീഷണറുമെത്തി പുല്ലുവിള ഇടവക വികാരിയുമായും നാട്ടുകാരുമായി ചര്‍ച്ച നടത്തി. പോലിസ് വാഹനമിടിച്ച് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ആന്‍റണിയുടെ ചികിത്സാചെലവ് പോലീസ് വഹിക്കാമെന്നും സംഭവത്തെ കുറിച്ച് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അന്വേഷിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയിലായതോടെ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News